ശ്രീനഗര്‍: മുതിര്‍ന്ന ബിജെപി നേതാവും സഹോദരനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അനില്‍ പരിഹറും സഹോദരന് അജിത് പരിഹറുമാണ് ജമ്മു കാശ്മീരിലെ കിഷ്ത്വറില്‍ വച്ച് വെടിയേറ്റ് മരിച്ചത്. വൈകുന്നേരം എട്ടരയോടെയായിരുന്നു സംഭവം.
തപന്ഗലിയിലുള്ള കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവര്‍ക്ക് നേരേ അക്രമികള്‍ വെടിയുതിര്‍ത്തത്. അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. വെടിയേറ്റ ഉടന്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആക്രമം നടത്തിയത് ഭീകരരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ആക്രമികളാണോ ഭീകരരാണോ വെടി വച്ചതെന്ന് കൃത്യമായി അറിയാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.
BJP J&K secretary Anil Parihar and his brother were shot by terrorists in Kishtwar around 8 pm today. They were taken to hospital immediately where they succumbed to injury: BJP State President Ravinder Raina. #JammuAndKashmir pic.twitter.com/BoPuJRzfm2
— ANI (@ANI) November 1, 2018