ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 6.4 കോടി രൂപയുടെ സ്വര്‍ണ ബിസ്ക്കറ്റ് പിടിച്ചെടുത്തു. ഭൂട്ടാന് പൗരന്മാരായ അഞ്ച് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരില്‍ നിന്ന് 20 കിലോ സ്വര്‍ണം കണ്ടെടുത്തു. ബെല്‍റ്റിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.