ഗുജറാത്ത്; കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പട്ടേല്‍ പ്രതിമക്ക് സമീപം നില്ക്കുന്ന പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന. ഇതെന്താ പക്ഷി കാഷ്ഠമാണോ? എന്നാണ് മോഡിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ശേഷം ദിവ്യ പരിഹാസത്തോടെ അടിക്കുറിപ്പ് നല്‍കിയത്.
Is that bird dropping? pic.twitter.com/63xPuvfvW3
— Divya Spandana/Ramya (@divyaspandana) November 1, 2018
സംഭവത്തില്‍ ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ മൂല്യത്തകര്‍ച്ചയാണ് ദിവ്യയുടെ ട്വീറ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി വിമര്‍ശിച്ചു. സര്‍ദാര്‍ പട്ടേലിനെതിരായ അധിക്ഷേപവും നരേന്ദ്ര മോഡിയോടുള്ള വെറുപ്പും ചേര്‍ന്നതാണ് ആ ഭാഷ. ഇതാണ് രാഹുല്‍ ഗാന്ധിയുടെ സ്നേഹത്തിന്റെ രാഷ്ട്രീയമെന്നും ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിമര്‍ശിച്ചു.