കൊല്‍ക്കത്ത: ലാന്‍ഡിങ്ങിനിടെ ഖത്തര്‍ എയര്‍വെയ്സ് വിമാനം വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കില്‍ ഇടിച്ചു. നൂറോളം യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
ദോഹ-കൊല്‍ക്കത്ത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ അടിഭാഗത്തിന് കേടുപാട് സംഭവച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.