തിരുവനന്തപുരം: പിവിസി പൈപ്പുകള്‍ സ്ത്രീകളില്‍ കാന്‍സര്‍ രോഗം പിടിപെടുന്നതിന് പ്രധാന കാരണമാകുന്നുവെന്നും അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി. സര്‍ക്കാരിന്റെ ജലവിതരണ ജോലികളില്‍ പിവിസി പൈപ്പ് ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തെലുങ്കാന സ്വദേശി വംഗപ്പള്ളി സുരേന്ദ്ര റാവുവാണ് ഹര്‍ജി നല്‍കിയത്.
കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വലിയ അപകടകാരിയായ രാസപദാര്‍ഥമാണ് പിവിസി. ഇതിന് പകരം സംവിധാനം കണ്ടെത്തണം. ഹര്‍ജി ട്രിബ്യൂണല്‍ ഫയലില്‍ സ്വീകരിച്ചു. രണ്ട് മാസത്തിനകം നിലപാട് വ്യക്തമാക്കാന്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ട്രിബ്യൂണല്‍ നിര്‍ദേശം നല്കി.
പിവിസി പൈപ്പുകള്‍ക്ക് പകരം, കളിമണ്ണ് ഉപയോഗിച്ചുള്ളു വിസിപി പൈപ്പുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സ്ത്രീകളിലെ ആന്തരായവ കാന്‍സറുകള്‍ക്ക് കാരണം പിവിസി ഉപയോഗമാണ് എന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.