ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍്കാര്‍ തീരുമാനം. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് എന്ന കെട്ടിടമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഭൂമി അനുവദിച്ച വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സര്‍ക്കാരിന്റെ നടപടി. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡിന്റെ പ്രിന്റിംഗ് പ്രസ് സ്ഥാപിക്കാനാണ് സ്ഥലം അനുവദിച്ചത്. എന്നാല്‍ ഇവിടെ അത്തരത്തില്‍ പ്രിന്റിംഗ് നടക്കുന്നില്ല. കൂടാതെ ഇവിടെയുള്ള കെട്ടിടത്തിന്റെ ഭൂരിഭാഗവും വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കെട്ടിടം ഏറ്റെടുക്കാനുള്ള നിയമനടപടികള്‍ തുടങ്ങിയിരിക്കുകയാണ്. സര്‍വ്വേ നടപടികളടക്കം പുരോഗമിക്കുന്നു.
നാഷണല്‍ ഹെറാള്‍ഡിന് നല്കിയ നോട്ടീസിന് മറുപടി ലഭിച്ച ശേഷം ഉടന്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചു. നിയമപരമായ നടപടികളിലൂടെ സര്‍ക്കാര്‍ തീരുമാനത്തെ നേരിടുമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.