ന്യൂഡല്‍ഹി: കുത്തനെ ഉയര്‍ന്ന ഇന്ധനവിലയില്‍ ആശ്വാസമായി നേരിയ കുറവ്. ഇന്ധന വിലയില്‍ കുറവ് എണ്ണക്കമ്പനികള്‍ വരുത്തിയതോടെ പെട്രോളിന് ഡല്‍ഹിയില്‍ 18 പൈസയും ഡീസലിന് 16 പൈസയും കുറവ് രേഖപ്പെടുത്തി. റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ശേഷം ഇത് രണ്ടാം തവണയാണ് നാമമാത്രമായ കുറവ്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 81 രൂപ 09 പൈസയ്ക്കും ഡീസല്‍ 77 രൂപ 36 പൈസയ്ക്കുമാണ് വില്‍ക്കുന്നത്. സെപ്തംബര്‍ 28 ന് ഉള്ളതിനേക്കാള്‍ 3.87 രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 79.37 രൂപയും ഡീസലിന് 73.78 രൂപയുമാണ് വില. മുംബൈയില്‍ 84.86 ഉം ഡീസലിന് 77.32 ഉം രൂപയ്ക്കാണ് വില്‍ക്കുന്നത്.
കഴിഞ്ഞ മാസം ഇന്ധനവിലയില്‍ 2.50 രൂപ കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടിയില്‍ 1.50 രൂപയും എണ്ണക്കമ്പനികളോട് 1 രൂപയും കുറയ്ക്കാനാവശ്യപ്പെട്ടു. വില കുറച്ചുവെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ വില കൂടിയിരുന്നു.