വാരണാസി: ഡിസ്കൗണ്ട് ചോദിച്ചിട്ടും നല്‍കാതിരുന്ന മാളിലെ രണ്ട് ജീവനക്കാരനെ ഉപഭോക്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ ജെവിഎച്ച് മാളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാളിലെ ഒരു തുണിക്കടയില്‍ ഡിസ്കൗണ്ടിനെ ചൊല്ലി ജീവനക്കാരനുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തര്‍ക്കത്തിനൊടുവില്‍ സാധനം വാങ്ങാനെത്തിയയാള്‍ ഡികസ്കൗണ്ട് ലഭിക്കില്ലെന്ന് കണ്ടതോടെ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മാളില്‍ തിരക്കേറിയ സമയത്തായിരുന്നു സംഭവം. വെടിവെപ്പിനെ തുടര്‍ന്ന് പോലീസ് മാള്‍ പൂട്ടി. ദൃക്സാക്ഷികളെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.