റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന് മരിച്ചു. റായ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ രാകേഷ് കൗശല്‍ ആണ് മരിച്ചത്. ദന്തേവാഡ അരണാപുര് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആയിരുന്നു കൗശല്‍.
ഇതോടെ മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ ദൂരദര്ശന് കാമറാമാന് അച്യുതാനന്ദ് സാഹുവും രണ്ടു പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡ ജില്ലയിലെ നിലാവായ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു ആക്രമണം. നൂറോളം മാവോയിസ്റ്റുകളായിരുന്നു ആക്രമണം ന ടത്തിയത്. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.