ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മുന്‍മന്ത്രി പി. ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുന്‍കൂര്‍ ജാമ്യത്തിനായി ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ചിദംബരം നല്കിയ ഹര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തു.
ചിദംബരം ഒരു തരത്തിലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞത്. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് നവംബര്‍ ഒന്നു വരെ നീട്ടിയിരുന്നു. മേയ് 30നാണ് കേസില്‍ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ച്.
എയര്‍സെല്‍ മാക്സിസ് കേസില്‍ ഒക്ടോബര്‍ 25നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ ചിദംബരത്തിനും മകന് കാര്‍ത്തി ചിദംബരത്തിനുമെതിരേ കുറ്റപത്രം നല്‍കിയത്. വിദേശ നിക്ഷേപകരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി പണം തട്ടിച്ചുവെന്നാണ് കേസ്.