കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 25 പേര് മരിച്ചു. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ അനര്ദാറ ജില്ലയിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ 23 യാത്രികരും രണ്ട് പൈലറ്റുമാണ് ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് ഫറാഹ് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് നാസിര്‍ മെഹ്റി അറിയിച്ചു.
ഹെറാത്ത് പ്രവിശ്യയിലേക്ക് ഒരേസമയം പറന്ന രണ്ട് ഹെലികോപ്റ്ററുകളില്‍ ഒന്നിന് മോശംകാലാവസ്ഥ കാരണം നിയന്ത്രണം നഷ്ടമായെന്നും തുടര്‍ന്ന് തകര്‍ന്നുവീണ് അപകടം സംഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഹെലികോപ്റ്റര്‍ വെടിവെച്ച് വീഴ്ത്തിയതാണെന്ന് അവകാശപ്പെട്ട് താലിബാന് രംഗത്തെത്തി.