പാനാജി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കകള്‍ ഉയരുമ്പോഴും ഭരണനിര്‍വ്വഹണത്തില്‍ അദ്ദേഹം സജീമാണെന്ന് മന്ത്രിമാര്‍. പാനാജിയിലെ വസതിയിലേയ്ക്ക് മന്ത്രിസഭാ .ാേഗം വിളിച്ചപ്പോഴാണ് മുഖ്യമന്ത്രി പൂര്‍ണ്ണ ആരോഗ്യവാനെന്ന് മന്ത്രിമാര്‍ അറിയിച്ചത്. ചൊവ്വാഴ്ചയാണ് മന്ത്രസഭാ യോഗം വിളിച്ചത്.
ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍14 ഡല്‍ഹി എയിംസില്‍ നിന്നും തിരിച്ചെത്തിയ പരീക്കര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. ഭരണനിര്‍വ്വഹണത്തില്‍ മുഖ്യമന്ത്രി സജീവമാണെന്നും സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെക്കാനായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിയായ വിജയ് സര്‍ദേശായി പറഞ്ഞു.
പാന്‍ക്രിയാറ്റിക്ക് അര്‍ബുദ ബാധിതയെ തുടര്‍ന്ന് പരീക്കര്‍ മാസങ്ങളായി ചികിത്സയിലാണ്. അമേരിക്കയില്‍ ആദ്യഘട്ട ചികിത്സ നടത്തിയ മുഖ്യമന്ത്രി തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സ നടത്തിയിരുന്നു. എയിംസില്‍ കഴിയുമ്പോഴും അദ്ദേഹം മന്ത്രിസഭായോഗം വിളിച്ചിരുന്നു. കഴിഞ്ഞദിവസം, ഗോവ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡ് യോഗവും മുഖ്യമന്ത്രി വസതിയില്‍ വച്ചായിരുന്നു നടത്തിയത്.