ഉജ്ജയിന്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ വായ്പ പൂര്‍ണ്ണമായും എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉജ്ജയിനില്‍ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയിരിക്കും. മുഖ്യമന്ത്രി എന്തെങ്കിലും ഒഴികഴിവു പറഞ്ഞാല്‍ പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി അതു നടപ്പാക്കിയിരിക്കും- രാഹുല്‍ പറഞ്ഞു. റാഫേല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം തുടങ്ങാന്‍ തീരുമാനിച്ചതോടെയാണ് സിബിഐ മേധാവിയെ ചുമതലയില്‍ നിന്നു നീക്കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 2003 മുതല്‍ സംസ്ഥാനത്തു കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്.
സംസ്ഥാനത്തെ ആകെയുള്ള 230 നിയമസഭാ സീറ്റുകളില്‍ 66 എണ്ണം മാള്‍വ-നിമാര്‍ മേഖലയിലാണ്. 2013-ലെ തെരഞ്ഞെടുപ്പില്‍ 56 സീറ്റും ബിജെപിയാണു നേടിയത്. 9 സീറ്റു മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. ഉജ്ജയിനു പുറമേ ജാബുവ, ഇന്‍ഡോര്‍, ഖാര്ഗാണ് തുടങ്ങിയ സ്ഥലങ്ങളിലും രാഹുല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും. അതിശക്തമായ സുരക്ഷയാണു രാഹുലിനായി ഒരുക്കിയിരിക്കുന്നത്.