ശിവഗിരി: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെ വാനോലം പുകഴ്ത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശ്രീനാരായണ ഗുരുവിന്റെ ശുചിത്വ സന്ദേശമാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്ന് അവര്‍ പറയുന്നു. സ്വന്തമായി ശൗചാലയമില്ലാത്ത രാജ്യത്തെ ഒമ്പത് കോടി ജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം നടത്തിവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതിയോടനുബന്ധിച്ച് സ്ത്രീസമാജം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നാടിന്റെ വികസനം ലക്ഷ്യമിട്ട് ശാസ്ത്ര സാങ്കേതിക വിദ്യയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നമ്മുടെ നാട്ടില്‍ മതവും ശാസ്ത്രവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ല. അവയെ ഗുരുദേവന് സമന്വയിപ്പിച്ചു. ശാസ്ത്രവും സാങ്കേതിക വിദ്യയും മതവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഗുരുവി ചിന്തയ്ക്ക് ഇന്ന് പ്രസക്തിഏറിവരികയാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.