ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രണ്ട് സ്ഥലങ്ങളില്‍ വീണ്ടും തീവ്രവാദികളുടെ ആക്രമണം. ത്രാലിലെ ബജ് വാനിയിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. എന്നാല്‍ സംഭവത്തില്‍ നാശനഷ്ടമോ ജീവഹാനിയോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒരു സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ക്ക് (എസ്പിഒ) തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റു. സംഭവം മധ്യ കശ്മീര്‍ ബുദ്ഗാം ജില്ലയിലെ ചാരിശെരീഫിലെ ച്രാവ്നിയിലാണ്.
സോപൂരില്‍ സംയുക്തസേന തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തിരച്ചിലില്‍ പങ്കെടുക്കുന്നത് 22 രാഷ്ട്രീയ റൈഫിള്‍സ്, സ്പെഷ്യല്‍ ഓപറേഷന് ഗ്രൂപ്പ്, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങളാണ്. ഈ സേനാ നടപടി സോപൂരിലെ സലൂരയില് തീവ്രവാദികള്‍ ഉണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.