പനാജി: ഗോവ മുഖ്യമന്ത്രി പരീക്കര്‍ക്ക് പാന്‍ക്രിയാസില്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍. മാസങ്ങളോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ തിരശീല വീഴുന്നത്. പരീക്കറുടെ അസുഖങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിലും മറ്റുമായി ഉയര്‍ന്നിരുന്നത്. ഈ സാഹചരത്തിലാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആരോഗ്യമന്ത്രി വിശ്വജിത് റാണെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. മുഖ്യമന്ത്രി രോഗബാധിതനാണോ ഭരണം നടത്താനുള്ള ആരോഗ്യമുണ്ടോ എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിജസ്ഥിതി അറിയിക്കണമെന്ന് കാലങ്ങളായി പ്രതിപക്ഷം ആവശ്യപ്പെട്ട് വരുകയായിരുന്നു. ‘പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാണ്, അദ്ദേഹം അസുഖബാധിതനാണ് എന്നതാണ് വസ്തുത. പാന്‍ക്രിയാസില്‍ അര്‍ബുദ ബാധിതനാണ്. ഈ വസ്തുത ഒളിച്ചുവെക്കുന്നില്ല’-വിശ്വജിത് റാണെ മാധ്യമങ്ങളെ അറിയിച്ചു.