ന്യൂഡല്‍ഹി; അയോധ്യ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെ എം ജോസഫ് എന്നിവരും മൂന്നംഗ ബഞ്ചില്‍ ഉണ്ട്.
നേരത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ ബെഞ്ചില്‍ ജസ്റ്രിസുമാരായ അരുണ്‍ മിശ്ര, അബ്ദൂള് നസീര്‍ എന്നിവരുണ്ടായിരുന്നു. രണ്ട് ജഡ്ജിമാരെ മാറ്റിയാണ് പുതിയ ബഞ്ച് കേസെടുക്കുന്നത്.