ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ രൂക്ഷ ഭാഷയില്‍ ഉള്ള വിമര്‍ശനം. പട്നയിലെ പാര്‍ട്ടി റാലിയിലാണ് മോഡി വഞ്ചകനാണെന്ന് ജിഗ്നേഷ് പറഞ്ഞത്. ഗുജറാത്തിലെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള അക്രമണങ്ങളെ പരാമര്‍ശിക്കുമ്പോഴായിരുന്നു മോഡിക്കെതിരായ പരാമര്‍ശം.
ക്രൂരമായി അക്രമിക്കപ്പെടുകയാണ് കുടിയേറ്റ തൊഴിലാളികള്‍ എന്നും എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്നും അതിനാല്‍ തന്നെ അദ്ദേഹം വഞ്ചകനും വിശ്വസിക്കാന്‍ കൊള്ളാത്തയാളുമാണ് എന്നുമാണ് ജിഗ്നേഷിന്റെ വിമര്‍ശനം.
യുപി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നേരെ ഗുജറാത്തില്‍ അക്രമണമുണ്ടായിരുന്നു. നേരത്തെ നോട്ട് നിരോധന നടപടിയിലും മോദിയെ വിമര്‍ശിച്ച് ജിഗ്നേഷ് രംഗത്തെത്തിയിരുന്നു.