ന്യൂഡല്‍ഹി; സിബിഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മറ്റ് നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. സിബിഐ മേധാവിയയായ അലോക് വര്‍മ്മയേയും ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്ഥാനയേയും മാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ചിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ രാഹുല്‍ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.