ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ ഭടന്മാരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. ഒപ്പം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലുണ്ടായത് ജമ്മുകാശ്മീരിലെ ബറാമുള്ള ജില്ലയിലെ സൊപോറെ മേഖലയിലാണ്.
സൊപോറെ മെഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്. ഏറ്റുമുട്ടലിലേക്ക് വഴിവച്ചത് സൈന്യം ഒളിത്താവളം കണ്ടെത്തിയതോടെ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിവച്ചതാണ്.
മരിച്ചത് ബിജേഷ് കുമാര്‍ എന്ന സൈനികനാണ്. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മേഖലയിലെ വെടിവയ്പ് അവസാനിച്ചതായും ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏത് ഭീകരസംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍ എന്ന് അറിവായിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.