തൂത്തുക്കുടി: സഹയാത്രികയെ അപമാനിച്ച സംഭവത്തില്‍ തമിഴ്നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദര്രാജനെതിരെ കേസെടുക്കാന്‍ തൂത്തുക്കുടി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ചെന്നൈ-തൂത്തുക്കുടി വിമാനത്തില്‍ വെച്ച് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച ലോയിസ് സോഫിയയെന്ന സഹയാത്രികയെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ സോഫിയയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
സംഭവം സെപ്തംബര്‍ മൂന്നിനായിരുന്നു. വിമാനത്തില്‍ വെച്ച് ‘ഫാഷിസ്റ്റ് ബിജെപി സര്‍ക്കാര്‍ മൂര്‍ദ്ധാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ച സോഫിയയെ വിമാനത്തിലെ യാത്രക്കാരിയായ തമിളിസൈ സൗന്ദര്‍രാജനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മോശമായ പദപ്രയോഗങ്ങള്‍ നടത്തി അപമാനിക്കുകയുമായിരുന്നു.
സംഭവത്തില്‍ തമിളിസൈ സൗന്ദര്‍രാജന്റെ പരാതിയില്‍ സോഫിയയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് അവരെ നിരുപാധിക ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.