ന്യൂഡല്‍ഹി: ചൈനയുടെ രണ്ട് ഹെലികോപ്ടറുകള്‍ വ്യോമപരിധി ലംഘിച്ച് ഇന്ത്യയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഹെലികോപ്ടറുകള്‍ അതിര്‍ത്തി ലംഘിച്ചതായി കണ്ടെത്തിയത ലഡാക്കിലെ ട്രിഗിലാണ്.
10 മിനിറ്റോളം ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ ചുറ്റിസഞ്ചരിച്ച് ഹെലികോപ്ടറുകള്‍ തിരികെപ്പോയാതായാണ് വിവരം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്താന് ഹെലികോപ്ടര്‍ ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ എത്തിയതിനും മൂന്ന് ദിവസം മുമ്പാണ് ചൈനീസ് ഹെലികോപ്ടറുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി കണ്ടെത്തിയിട്ടുള്ളത്.
അന്ന് അതിര്‍ത്തി ലംഘിച്ച് ഇന്ത്യയുടെ ഭൂപ്രദേശത്തിനു മുകളിലൂടെ പറന്നത് പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി രാജാ ഫറൂഖ് ഹൈദര്‍ഖാന്‍ സഞ്ചരിച്ച ഹെലികോപ്ടറാണ്. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണ് എന്നായിരുന്നു പാകിസ്താന്റെ വിശദീകരണം.
കഴിഞ്ഞയിടയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംശയാസ്പദമായ രീതിയില്‍ ചൈനീസ് അന്തര്‍വാഹിനി കണ്ടെത്തിയതായി റി്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.