ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നഗരസഭാ ചെയര്മാന് വെടിയേറ്റു മരിച്ചു. ചോപ്പന് നഗരസഭാ ചെയര്മാന് ഇംതിയാസ് അഹ്മദ് (40) ആണ് മരിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സോണ്‍ഭദ്ര ജില്ലയിലെ ഗ്രിവാള്‍ പാര്‍ക്കില്‍ രാവിലെയാണ് സംഭവം.
പാര്‍ക്കില്‍വച്ച് വോളിബോള്‍ കളിക്കുന്നതിനിടെ അഞ്ജാത സംഘം ഇംതിയാസിനനുനേരെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.