ന്യൂഡല്‍ഹി: നരേന്ദ്ര മോഡി ആപ്പ് വഴി ബിജെപിക്ക് സംഭാവന നല്‍കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. നരേന്ദ്ര മോഡി ആപ്പ് വഴി 5 രൂപ മുതല്‍ 1000 രൂപ വരെ നല്‍കാനാണ് മോഡി ആവശ്യപ്പെട്ടിരിക്കുന്നത്.
‘നരേന്ദ്ര മോഡി മൊബൈല്‍ ആപ്പ് വഴി 5 രൂപ മുതല്‍ 1000 രൂപ വരെയുള്ള ഏത് സംഖ്യയും നിങ്ങള്‍ക്ക് സംഭാവനയായി നല്‍കാം. നിങ്ങളുടെ പിന്തുണയും സംഭാവനയും രാജ്യത്തെ സേവിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും” എന്നായിരുന്നു മോഡി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി ധനസമാഹരണ പരിപാടികളുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ബിജെപിയുടെ ഈ നടപടി.
1000 രൂപ തന്റെ പേരിലുള്ള ആപ്പ് വഴി ബിജെപിക്ക് സംഭാവന നല്‍കിക്കൊണ്ടാണ് മോഡി പ്രവര്‍ത്തകരോട് സംഭാവന ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഈ സന്ദേശം എല്ലാവരിലും എത്തിക്കണമെന്നും മോഡി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.