മുംബൈ: അബുദാബില് നിന്നും ജക്കാര്‍ത്തയ്ക്കു പോയ വിമാനത്തില്‍ യുവതി പ്രസവിച്ചതിനെ തുടര്‍ന്ന് എത്തിഹാദ് എയര്‍വെയ്സ് മുംബൈയില്‍ അടിയന്തരമായി തിരിച്ചിറക്കി.
ബുധനാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിലാണ് യുവതി പ്രസവിച്ചതിനെ തുടര്‍ന്ന് വിമാനം ഇറക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.