മധ്യപ്രദേശ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ബധിരനും മൂകനുമായ സ്ഥാനാര്‍ത്ഥി. ഇന്‍ഫോസിസ് എഞ്ചിനീയര്‍ ആയ സുന്ദീപ് തന്റെ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ഇദ്ദേഹം ശമ്പളമായി വാങ്ങിയിരുന്നത്. ഇതെല്ലാം ഉപേക്ഷിച്ചാണ് ജനസേവനത്തിനിറങ്ങുന്നത്.
മധ്യപ്രദേശ് സ്വദേശിയാണ് സുന്ദീപ് ശുക്ല. സമൂഹത്തിന്റെ മുന്‍നിരയില്‍ നിന്ന് തള്ളപ്പെട്ടവരെയും ശാരീരികവൈകല്യം അനുഭവിക്കുന്നവരെയും സഹായിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ദ്വിഭാഷിയുടെ സഹായത്തോടെ സുന്ദീപ് പറയുന്നു. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഒരു അവസരം തനിക്ക് നല്‍കണമെന്നാണ് ജനങ്ങളോട് ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശില്‍ മുന്‍നിര പാര്‍ട്ടികളായ ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ സഹായമില്ലാതെ സ്വതന്ത്രനായാണ് സുന്ദീപ് മത്സരിക്കുന്നത്.തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായാല്‍ ഇന്ത്യയില്‍ സ്ഥാനാര്‍ത്ഥിയാവുന്ന ആദ്യ ബധിരനും മൂകനുമാകും സുന്ദീപ് ശുക്ല.