ന്യൂഡല്‍ഹി: രാജ്യത്ത് കോടീശ്വരന്മാര് പെരുകുന്നു. മൂന്ന് വര്‍ഷത്തിനിടെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന. ഒരു കോടിയില്‍പരം വാര്‍ഷികവരുമാനമുള്ളവരുടെ എണ്ണമാണ് കുത്തനെ കൂടിയതെന്ന് ആദായനികുതിവകുപ്പിന് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരു കോടിയില്‍പ്പരം വരുമാനം ലഭിച്ചവരുടെ എണ്ണം 1,40,139 ആണ്. 201415ല്‍ 88,649 മാത്രമായിരുന്നു. വ്യക്തികള്‍, സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍ എന്നിവരുടെ മൊത്തം എണ്ണമാണിത്. 201415നും 201718നും ഇടയില്‍ 68 ശതമാനം വര്‍ധന രേഖപ്പെടുത്തി. 48,416ല്‍നിന്ന് 81,344 ആയാണ് ഉയര്‍ന്നത്.
പ്രത്യക്ഷനികുതി വരുമാനവും മൊത്തം ആഭ്യന്തരവരുമാനവും തമ്മിലുള്ള അനുപാതത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 5.98 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 201314ല്‍ രാജ്യത്ത് 3.31 കോടി പേരാണ് ആദായനികുതി റിട്ടേണ്‍ നല്കിയതെങ്കില് കഴിഞ്ഞവര്‍ഷം ഇത് 5.44 കോടിയായി ഉയര്‍ന്നു. 201718ല്‍ മൊത്തം 44.88 ലക്ഷം കോടി രൂപയുടെ വരുമാനമാണ് നികുതിദായകര്‍ വെളിപ്പെടുത്തിയത്. 201415ല്‍ ഇത് 26.92 ലക്ഷം കോടി രൂപയായിരുന്നു. 67 ശതമാനമാണ് വളര്‍ച്ച.