ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിക്ക് നിയമസഹായം നല്‍കിയത് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ മകളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ജ്വല്ലറിക്ക് നിയമസഹായം നല്‍കുന്നത് ജയ്റ്റ്ലിയുടെ മകളും അഭിഭാഷകയുമായ സോണാലിയാണെന്നാണ് രാഹുലിന്റെ ആരോപണം.
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ആരോപണം ഉന്നയിച്ചത്. സോണാലിയുടെ ബാങ്ക് അക്കൗണ്ട് നമ്പറും രാഹുല്‍ ട്വീറ്റ് ചെയ്തു. കൊള്ളക്കാരന് മെഹുല്‍ ചോക്സിയുടെ ശമ്പളക്കാരിയായിരുന്നു ജയ്റ്റ്ലിയുടെ മകള്‍.
അതിനിടെ അവളുടെ ധനമന്ത്രിയായ പിതാവ് ചോക്സിയുടെ ഫയലിനു മുകളില്‍ അടയിരിക്കുകയും അയാളെ പറന്നുപോകാന്‍ അനുവദിക്കുകയും ചെയ്തു. ICICI a/c no: 12170500316 എന്ന അക്കൗണ്ട് നമ്പറിലൂടെ അവള് പണം സ്വീകരിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത കാണാതെപോയത് ദുഖകരമാണെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.