ന്യൂഡല്‍ഹി: രണ്ട് വയസുകാരി മകളുടെ കണ്മുന്പില് ഇട്ട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവം. കഴുത്തറുത്തതിനു ശേഷം കുഞ്ഞിനെ മടിയില്‍ ഇരുത്തി 24 മണിക്കൂര്‍ നേരം മൃതദേഹം നോക്കിയിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. കമീല്‍ (24) എന്ന യുവാവണ് ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയത്.
ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവം നടന്ന് പിറ്റേന്ന് മകള്‍ക്ക് പാലു കൊടുത്തതിനു ശേഷമാണ് ഇയാള്‍ കീഴടങ്ങാനെത്തിയത്. ഡല്‍ഹി യൂണിവേഴ്സിറ്റി കോളേജില്‍ പീയൂണ് ആയി ജോലി ചെയ്തിരുന്നയാളാണ് ഇയാള്‍.
വിവാഹേതരബന്ധം ആരോപിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെനന് ഇയാള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ സ്ത്രീധനത്തുകയുടെ പേരില്‍ ഇയാള്‍ നിരന്തരം ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട രേഷ്മ (22) യുടെ മാതാപിതാക്കള്‍ പറയുന്നു.