ആന്ധ്രപ്രദേശ്; ആന്ധ്രയില്‍ സൈക്ലോണ്‍ ബാധിച്ച ഒരു ഗ്രാമത്തെ ഏറ്റെടുത്ത് രാം ചരണ്‍. നടനും രാഷ്ട്രീയക്കാരനുമായ പവന് കല്യാണിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഗ്രാമത്തെ ഏറ്റെടുക്കാന്‍ തയ്യാറായി രാം ചരണ്‍ രംഗത്ത് എത്തിയത്.
സൈക്ലോണ്‍ ബാധിച്ച ശ്രീകകുളം ഗ്രാമത്തിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ പവന് കല്യാണ്‍ യാത്ര നടത്തിയിരുന്നു. തുടര്‍ന്നാണ് രാംചരണിനോട് സഹായഅഭ്യര്‍ഥന നടത്തിയത്. ഗ്രാമത്തെ സഹായിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി തന്റെ ടീം പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് രാംചരണ്‍ പറഞ്ഞു. അത്തരമൊരു കാര്യം ചെയ്യാന്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്ന് രാം ചരണ്‍ പറഞ്ഞു.