ഇറ്റാനഗര്‍; യുദ്ധം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം നഷ്ടപരിഹാരം. ഇന്ത്യ ചൈന യുദ്ധം നടന്ന് 56 വര്‍ഷം പിന്നിടുമ്പോള്‍ അരുണാചല്‍ പ്രദേശിലെ ഗ്രാമീണര്‍ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. യുദ്ധകാലത്ത് ക്യാമ്പുകളും ബങ്കറുകളും നിര്‍മ്മിക്കാന്‍ വേണ്ടി ഇന്ത്യന്‍ പട്ടാളം ഏറ്റെടുത്ത സ്ഥലങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി 37.73 കോടി രൂപ ഗ്രാമീണര്‍ക്ക് നല്കി. 1962ല്‍ നടന്ന യുദ്ധത്തില്‍ സ്ഥലം ഏറ്റെടുത്ത് ബങ്കറുകളും റോഡുകളും നിര്‍മ്മിച്ചിരുന്നു.