ലഖ്നൗ: അന്തരിച്ച മുതിര്‍ന്ന നേതാവ് എന്‍ഡി തിവാരിയുടെ മൃതദേഹത്തിനു മുന്പില് ഇരുന്ന് തമാശകള്‍ പറഞ്ഞ് പൊട്ടിചിരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, മന്ത്രിമാരും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബിജെപി നേതൃത്വം പരുങ്ങലില്‍ ആയിരിക്കുകയാണ്. മുന്‍ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു എന്‍ഡി തിവാരി.
തിവാരിയുടെ ഭൗതികദേഹം ശനിയാഴ്ച രാവിലെയാണ് ലഖ്നൗവിലേക്ക് എത്തിച്ചത്. തുടര്‍ന്ന് ആദരാഞ്ജലി അര്‍പ്പിക്കാനായി ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിലെത്തിക്കുകയായിരുന്നു. ഈ ചടങ്ങിനിടെയുള്ള സൊറപറച്ചിലാണ് വ്യാപകമാകുന്നത്. വീഡിയോയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഹാര്‍ ഗവര്‍ണര്‍ ടണ്ഠമാണ് മുന്‍നിരയില്‍ ഇരിക്കുന്നത്. മന്ത്രിമാരായ മൊഹസിന്‍ റാസയും അശുതോഷ് ടണ്ഠനും പിന്‍നിരയില്‍ ഇരിക്കുന്നതും കാണാം. മന്ത്രിമാരോട് പുറകോട്ടു തിരിഞ്ഞ് സംസാരിക്കുകയും പെട്ടെന്ന് പൊട്ടിച്ചിരി കേള്‍ക്കുകയുമായിരുന്നു.
തിവാരിയുടെ മൃതദേഹ പേടകത്തിന് സമീപമിരുന്നാണ് ഇവരുടെ ചിരി. വീഡിയോ പ്രചരിച്ചതോടെ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരം പരിപാടികള്‍ കേവലം ഫോട്ടോ എടുക്കാനുള്ള ചടങ്ങുകളല്ലെന്ന് ബിജെപി തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ ബിജെപിയുടെ ഉന്നത നേതാവ് വാജ്പയിയുടെ മരണാന്തര ചടങ്ങിനിടയിലും സമാന സംഭവമുണ്ടായിരുന്നു.
ഇതാണ് ബിജെപിയുടെ യഥാര്‍ത്ഥ മുഖമെന്ന് സമാജ്വാദി പാര്‍ട്ടിയും പ്രതികരിച്ചു. മനുഷ്യത്വത്തില്‍ നിന്ന് എത്ര അകലെയാണ് അവരെന്നതാണ് ഇത് തെളിയിക്കുന്നത്. ജീിവിതത്തിന്റെയും മരണത്തിന്റെയും മൂല്യത്തെ കുറിച്ച് ഇവര്‍ക്ക് അറിയില്ല. രാഷ്ട്രീയം മാത്രമാണ് അവര്‍ക്ക് പ്രധാനപ്പെട്ടതെന്നും സമാജ്വാദി പാര്‍ട്ടി വക്താവ് ആരോപിച്ചു.
After BJP Ministers In MP Laughing At Asthi Kalash Yatra Of Former PM Atal Bihari Vajpayee , CM Of UP Yogi Adityanath Goes One Step Ahead .. Jokes & Laughs With His Folks Next To The Body Of Former UP CM #NDTiwari Which Was Wrapped In Tricolour .. pic.twitter.com/8qIIulJKRr
— Niraj Bhatia (@bhatia_niraj23) October 21, 2018