ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോളിനെയും മറികടന്ന് മുന്പോട്ട്. രാജ്യത്ത് കാണുന്ന ആദ്യ കാഴ്ചയാണ് ഇത്. ഒഡീഷയിലാണ് പെട്രോളിനെ തള്ളി ഡീസല്‍ വില മുന്പോട്ട് കുതിക്കുന്നത്. പെട്രോളിന് ലിറ്ററിന് 80രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഇന്നലത്തെ ഭൂവന്വശറിലേ വില.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ ഇടാക്കുന്നത്. തുടര്‍ച്ചായി അഞ്ചു ദിവസം പെട്രോളിനെക്കാള്‍ ഡീസലന് വില വര്‍ധിച്ചിരുന്നു. രാജ്യത്ത് പിടിച്ചു നിര്‍ത്താനാകാതെ ഇന്ധനവില കുതിപ്പ് വന്‍ ആശങ്കകള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്.
ഡീസല്‍ വിലയിലെ വര്‍ധനവ് സ്വകാര്യ ബസുടമകളെ വന്‍ പ്രതിസന്ധിയിലാക്കിരിക്കുകയാണ്. ഇനിയും വില ഉയര്‍ന്നാല്‍ സര്‍വ്വീസ് നിര്‍ത്തി വെയ്ക്കേണ്ടി വരുമെന്ന നിലപാടിലാണ് ഉടമകള്‍.