ശ്രീനഗര്‍: ജമ്മുകാശ്മീരിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മുപ്പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. രാവിലെ കുല്ഗാമിലില് ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സ്ഫോടനമുണ്ടായത്. നേരത്തെ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.
സ്ഫോടവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പൊട്ടിത്തെറിച്ചാണ് പ്രദേശവാസികള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ അവസാനിച്ചതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായി. ഇവിടേക്ക് കടക്കരുത് എന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടും ജനം അവഗണിച്ചെന്നാണ് ജമ്മുകാശ്മീര്‍ പോലീസിന്റെ വിശദീകരണം.