ബംഗളൂരു: ഇനി മാസ്ക് ചെയ്ത ഇ-ആധാര്‍ ഉപയോഗിക്കാം. തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനാണ് പുതിയ ഫീച്ചര്‍. മാസ്ക് ചെയ്തിട്ടുള്ള ആധാറില്‍ നാല് ഡിജിറ്റ് നമ്പര്‍ മാത്രമാണ് കാണിക്കുക.
ഇതില്‍ ഫോട്ടോയും സമാര്‍ട്ട് ക്യുആര്‍ കോഡും ഉണ്ടാകും. സാധാരണ ആധാറിനൊപ്പം മാസ്ക് ചെയ്ത ആധാറും ഇനി ഡൗണ്‍ലോഡ് ചെയ്യാം.ഇതിനായി യുഐഡിഎഐയുടെ വെബ്സൈറ്റായ httsp://uidai.gov.in/ ലോ അല്ലെങ്കില്‍ https//eaadhaar.uidai.gov.in എന്ന വെബ്സൈറ്റിലോ കയറുക.
എന്‍ റോള്‍ നമ്പര്‍ ഉപയോഗിച്ചോ, ആധാര്‍ നമ്പര്‍ ഉപയോഗിച്ചോ വെര്‍ച്വല്‍ ഐഡി ഉപയോഗിച്ചോ ഇ-ആധാറോ മാസ്ക് ചെയ്ത ആധാറോ ഡൗണ്‍ലോഡ് ചെയ്യാം.