മുംബൈ: ഉത്തര്‍പ്രദേശില്‍ ആത്മഹത്യാ വക്കില്‍ നില്ക്കുന്ന കര്‍ഷകര്‍ക്ക് കൈതാങ്ങായി ബോളിവുഡിന്റെ സ്വന്തം ബിഗ്ബി. 850 ഓളം കര്‍ഷകരുടെ വായ്പകള്‍ ഉടന്‍ അടച്ചു തീര്‍ക്കുമെന്ന് താരം വ്യക്തമാക്കി. താരത്തിന്റെ തീരുമാനത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്.
നമുക്കായി ജീവിതം ത്യജിക്കുന്നവര്‍ക്ക് എന്തെങ്കിലും നല്‍കുന്നത് സംതൃപ്തി നല്കുന്ന കാര്യമാണെന്ന് ബച്ചന് പറഞ്ഞു. കുറച്ചു ദിവസം മുന്‍പ് മഹാരാഷ്ട്രയിലെ 350 കര്‍ഷരുടെ വായ്പ ബച്ചന് അടച്ചിരുന്നു. ”350 കര്‍ഷകരുടെ കടം അടച്ചുതീര്‍ക്കല്‍ പ്രയാസമേറിയതാണ്. എന്നാല്‍ അവരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാനാണ് അങ്ങനെ ചെയ്തത്.
ആന്ധ്ര, വിദര്‍ഭ എന്നിവിടങ്ങളിലെ കര്‍ഷകരുടെ വായ്പയും ഇതിന് മുന്‍പ് അടച്ചിട്ടുണ്ട്. ഇനിയുള്ളത് ഉത്തര്‍പ്രദേശാണ്. ഏകദേശം അഞ്ചരക്കോടിയാണ് വായ്പ തുക” അമിതാഭ് ബച്ചന് പറഞ്ഞു. അമിതാഭ് ബച്ചനെ കൂടാതെ അദ്ദേഹം അവതരിപ്പിക്കുന്ന കോന്‍ബനേഗാ ക്രോര്‍പതി പരിപാടിയില്‍ പങ്കെടുത്ത അജീത് സിങും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.