ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്ഥാനത്തുനിന്നു നീക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനില്‍ പെയ്ഡ് ഫേസ്ബുക്ക് കാമ്പയ്ന് നടത്തുകയാണെന്നു ബിജെപി. ബിജെപി വക്താവ് സമ്പിത് പത്രയാണ് ആരോപണം ഉന്നയിച്ചത്.
ദേശ് ബച്ചാവോ, മോദി ഹട്ടാവോ (രാജ്യത്തെ രക്ഷിക്കൂ, മോദിയെ മാറ്റൂ) എന്ന ഫേസ്ബുക്ക് പേജ് നടത്തിയ പരസ്യ കാമ്പയ്ന്റെ പകര്‍പ്പുകള്‍ ബിജെപി വിതരണം ചെയ്തു. മോദിക്കെതിരായ കാന്പയ്ന് ഇന്ത്യയില്‍ അല്ലേ നടത്തേണ്ടതെന്നും എന്തിനാണ് പാക്കിസ്ഥാനില്‍ നടത്തുന്നതെന്നും സന്പിത് ചോദിച്ചു. കോണ്‍ഗ്രസ് സ്പോണ്സര് ചെയ്യുന്നതെന്ന പേജിന്േറത് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജിന്റെ ചിത്രം ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.