ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി സ്ഥാനത്തുനിന്നുള്ള എം.ജെ. അക്ബറുടെ രാജി സത്യത്തിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ്. മീ ടു മുന്നേറ്റം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാന്‍ ധൈര്യപ്പെടുമോയെന്നും കോണ്‍ഗ്രസ് നേതാവ് രാഗിണി നായിക് ചോദിച്ചു. മോദി സര്‍ക്കാര്‍ സ്ത്രീവിരുദ്ധമായി മാറിയെന്നും അവര്‍ ആരോപിച്ചു.
ബിജെപിയില്‍ 2014 ല്‍ വിശ്വാസം അര്‍പ്പിച്ച വനിതാ വോട്ടര്‍മാരെ ബിജെപി കബിളിപ്പിക്കുകയാണ്. അക്ബറുടെ രാജി സത്യത്തിന്റെ ശക്തിയാണ് തെളിയിക്കുന്നത്. ഇത് ഇന്ത്യയിലെ സ്ത്രീകളെ കുടുതല്‍ കരുത്തരാക്കിയെന്നും രാഗിണി നായിക് പറഞ്ഞു.