ന്യൂഡല്‍ഹി; പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സി (ഐഎസ്ഐ)ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തികൊടുത്ത കേസില്‍ സൈനികന് അറസ്റ്റിന്. ഇയാള്‍ പാകിസ്താന് സൈന്യത്തെ നുഴഞ്ഞുകയറാന്‍ സഹായിച്ചിരുന്നതായും സൈനിക രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും കരസേനാ മേധാവികള്‍ വ്യക്തമാക്കി.
പാകിസ്താന് ചാരനാണെന്ന് സംശയിച്ചാണ് മീററ്റിലെ ആര്‍മി കന്റോണ്‍മെന്റ് സൈനികനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സൈനികനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആര്‍മി ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. പത്ത് വര്‍ഷത്തോളമായി പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇയാള്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള സൈനികനാണിതെന്ന് മാത്രമേ സൈന്യം പുറത്തുവിട്ടിട്ടുള്ളൂ. കഴിഞ്ഞ പത്ത് മാസമായി ഇയാള്‍ക്ക് പാകിസ്താനിലെ ചിലരുമായി ബന്ധമുണ്ടായിരുന്നതായി കരസേന മേധാവികള്‍ സംശയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചാര പ്രവര്‍ത്തനത്തിന്റെ ചുരുളഴിയുന്നത്.
മൂന്ന് മാസം മുമ്പ് വരെ ഇയാള്‍ പുതിയ വിവരങ്ങള്‍ ഐഎസ്ഐക്ക് ചോര്‍ത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.