ഔറംഗാബാദ്: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത മുംബൈ സ്വദേശിയ്ക്ക് ലഭിച്ചത് ഇഷ്ടിക. ഒക്ടോബര്‍ 9 നാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഷോപ്പിംഗ് സൈറ്റിനെതിരെ യുവാവ് പോലീസില്‍ പരാതി നല്കി.
മുംബൈയിലെ ഹഡ്കോ സ്വദേശി ഗജാനന്‍ ഖരതാണ് മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. 9,134 രൂപയ്ക്കാണ് ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്യുമെന്ന് ഖരത്തിന് കമ്പനിയില്‍ നിന്നും സന്ദേശം ലഭിച്ചിരുന്നു. ഞായറാഴ്ച്ച ഖരത്തിന് ഓര്‍ഡര്‍ ചെയ്ത് പ്രകാരം മൊബൈല്‍ ഫോണ്‍ ലഭിച്ചു.
തുടര്‍ന്ന് പൊതി തുറന്നപ്പോഴാണ് ഫോണിന് പകരം പൊതിക്കുള്ളില്‍നിന്നും ഇഷ്ടിക ലഭിച്ചത്. പിന്നീട് ഖരത് ഡെലവറി ബോയിയെ വിളിച്ചെങ്കിലും തനിക്കറിയില്ലെന്നായിരുന്നു അയാളുടെ മറുപടി. പാര്‍സല്‍ ഡെലിവറി ചെയ്യുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും, പൊതിക്കുള്ളില്‍ എന്താണെന്ന് നോക്കേണ്ട കാര്യമില്ലെന്നും ഡെലവറി ബോയി പറഞ്ഞു.