ന്യൂഡല്‍ഹി: സില്‍ക്കിന്റെയും നെറ്റിന്റെയും തുടങ്ങി ഫാഷന്‍ വസ്ത്രങ്ങള്‍ വിപണിയില്‍ ഇറങ്ങുമ്പോഴും ഇന്ത്യയ്ക്ക് പ്രിയം ഖാദി വസ്ത്രങ്ങളോടാണ്. ഒറ്റ ദിവസം കൊണ്ട് ഖാദിയുടെ ഒരു ഷോറൂമില്‍ 1.25 കോടി രൂപയുടെ വസ്ത്രങ്ങളാണ് വിറ്റുപോയത്. റെക്കോര്‍ഡിന്റെ തിളക്കത്തിലാണ് ഷോറൂം. ഡല്‍ഹിയിലെ കൊണാട്ട് പ്ലെയ്സിലെ ഷോറൂമിലാണ് ഈ അപൂര്‍വ്വ നേട്ടം.
കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തേക്കാള്‍ 276 ശതമാനമാണ് വില്‍പ്പനയിലെ വര്‍ധന. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കണക്കുപ്രകാരം കൊണാട്ട് പ്ലെയ്സിലെ ഷോറൂമില്‍ കഴിഞ്ഞ ശനിയാഴ്ച വിറ്റുപോയത് കൃത്യമായി 1,25,25,671 രൂപയുടെ വസ്ത്രങ്ങളാണ്. ഇത് റെക്കോഡാണെന്നും കമ്മീഷന് പറയുന്നു. 1,19,10,982 രൂപയുടെ വില്പനയാണ് ഇതേഷോറൂമില് 2017 ഒക്ടോബര്‍ 17ല്‍ നടന്നത്.
സര്‍ക്കാരിന്റെ ഖാദി പ്രോത്സാഹന നയം വിജയം കണ്ടതാണ് വില്പന കുതിക്കാനിടയാക്കിയതെന്ന് കേന്ദ്ര മന്ത്രി ഗിരിജ സിങ് അവകാശപ്പെടുന്നു. 11,705 പേരാണ് അന്ന് ഷോറൂം സന്ദര്‍ശിച്ചത്. 2341 ബില്ലുകള്‍ വിതരണം ചെയ്തു. അതായത് ഷോറൂമില്‍നിന്ന് ഒരാള്‍ വാങ്ങിയത് 5350 രൂപയുടെ വസ്ത്രങ്ങള്‍. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് 1.06 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. മുന്‍വര്‍ഷം ഇതേദിവസത്തെ കച്ചവടത്തേക്കാള്‍ 51 ശതമാനമാണ് വര്‍ധന.