പട്ന: ക്രമസമാധാന ചര്‍ച്ചയ്ക്കിടെ പോലീസ് ഉദ്യോസ്ഥരുടെ മയക്കമാണ് ഇന്ന് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. സുഖനിദ്രയുടെ ചിത്രങ്ങല്‍ ക്യാമറ കണ്ണുകള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബിഹാര്‍ പോലീസിന്റെ അജ്ഞതയാണ് ഇപ്പോള്‍ ചിത്രത്തിലൂടെ വെളിപ്പെടുന്നത്. പട്നയിലെ ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കിടയില്‍ നടത്തിയ ക്രമസമാധാന ചര്‍ച്ചയ്ക്കിടയിലാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുഖനിന്ദ്ര.
ബിഹാര്‍ പോലീസിന്റെ അലസമായ പെരുമാറ്റം ഇതാദ്യമായിട്ടല്ല. ആഘോഷങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഈ കാഴ്ച. തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷമാണ് ദുര്‍ഗ പൂജ. കൂടുതലായും പശ്ചിമ ബംഗാളിലാണ് ആഘോഷിക്കപ്പെടുന്നത്.