ബെല്ലരി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയ്ക്ക് തലവേദനയായി നേതാവിന്റെ ലൈംഗിക വിവാദം. ബിജെപിയുടെ ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിയാണ് ലൈംഗിക വിവാദത്തില്‍പ്പെട്ടത്. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ചിത്രങ്ങള്‍ അടക്കമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
കന്നഹോസല്ലി സ്വദേശിയായ യുവതിയാണ് ബിജെപി നേതാവിനെ എതിരെ തെളിവുമായി രംഗത്ത് എത്തിയത്. ദേവനഗര, ബെല്ലരി ജില്ലകളില്‍ നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ നടത്തുന്ന ബിജെപി നേതാവ് അവിടെ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് യുവതിയെ ലൈംഗികമായി ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ ഐടിഐ കോളേജിലാണ് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ പിന്നീട് ജോലി നല്‍കിയില്ലെന്നാണ് യുവതിയുടെ ആരോപണം.