ദില്ലി: ഇന്ത്യന്‍ കാര്‍ഷിക ആരോഗ്യമേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ തുറക്കാന്‍ ടെക് കമ്പനിയായ മൈക്രോസോഫ്റ്റും നീതി ആയോഗും കൈകോര്‍ക്കുന്നു. ഇരുമേഖലയിലെയും വെല്ലുവളികളെ തരണം ചെയ്യുന്നതിനായി നിര്‍മിതബുദ്ധിയുടെ അനന്തസാധ്യതകള്‍ ഉള്‍ക്കൊള്ളിക്കുകയാണ് കരാറിന്റെ ലക്ഷ്യം. പ്രാദേശിക ഭാഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടായിരിക്കും സാങ്കേതികതയുടെ നൂതന വിദ്യകള്‍ വികസിപ്പിക്കുക.
നീതി ആയോഗുമായി സഹകരിച്ച് ഇന്ത്യയിലെ വിവിധ മേഖലകളെ പിന്തുണയ്ക്കാന്‍ നിര്‍മിത ബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്. ഇതൊരു നല്ല തുടക്കമായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് കമ്പനി അറിയിച്ചു. തദ്ദേശീയ ഭാഷയില്‍ വികസിപ്പിക്കുന്ന നിര്‍മിത ബുദ്ധി കാര്‍ഷിക ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് കമ്പനിയുടെ അഭിപ്രായം.