ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് വീണ്ടും ചൈനയുടെ കടന്നു കയറ്റം. അരുണാചല്‍ പ്രദേശിലാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച് കടന്നുകയറിയത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പത്ത് പേരാണ് നിയന്ത്രണ രേഖ മറികടന്നത്. 14 കിലോമീറ്ററോളം ഇന്ത്യയിലേക്ക് കടന്നതായാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.
മണിക്കൂറോളം ചൈനീസ് സൈന്യം ഇവിടെ ഉണ്ടായിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ചൈനീസ് നുഴഞ്ഞുകയറ്റം സംബന്ധിച്ച് ഇന്ത്യയ്ക്ക് സൂചന ലഭിച്ചില്ലെന്നാണ് സൂചന.