ഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ കവര്‍ച്ച. 40 ലക്ഷം രൂപയുടെ സോളാര്‍ പാനലുകള്‍ മോഷണം പോയി. ആശുപത്രിയിലെ ശുശ്രുത ട്രോമ സെന്റര്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച 12 സോളാര്‍ പാനലുകളാണ് മോഷണം പോയത്.
സര്‍ക്കാറിന്റെ കീഴിലുള്ള ലോക് നായക് ആശുപത്രിയുടെ ഭാഗമായാണ് ശുശ്രുത ട്രോമ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സെപ്തംബര്‍ 25ന് ട്രോമ സെന്ററില്‍ എത്തിയ നഗരസഭാ ഉദ്യോഗസ്ഥരാണ് പാനലുകള്‍ മോഷണം പോയതായി കണ്ടെത്തിയത്.
തുടര്‍ന്ന് മോഷണ വിവരം ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതരെ അറിയിച്ചു. ട്രോമ സെന്ററില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതിനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. സോളാര്‍ പാനലുകളില്‍ നിന്നും പൊട്ടിയ ഗ്ലാസുകള്‍ കണ്ടെത്തിയിട്ടുണ്ട്.