ബംഗളൂരു: കര്‍ണാടകയില്‍ എച്ച്വണ് എന്‍വണ്‍ പനി പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. ബംഗളൂരു നഗരത്തില്‍ തീര്‍ഥഹള്ളിയിലാണ് ഏറ്റവുമധികം എച്ച്വണ് എന്‍വണ്‍ ബാധിതരെ കണ്ടെത്തിയത്.
ബംഗളൂരുവില്‍ മാത്രം 28 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്. ബംഗളൂരുവിന് പുറത്തും 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 177 പേര്‍ക്കു കൂടിയാണ് ഞായറാഴ്ച എച്വണ്‍ എന്‍വണ്‍ പകര്‍ച്ചപ്പനി സ്ഥിരീകരിച്ചത്.
പനി ബാധിതര്‍ 400 കവിഞ്ഞതായി കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരിലേക്ക് പനി പടരുന്നത്. 2015 സെപ്തംബറിനു ശേഷമുള്ള ഏറ്റവും വലിയ എച്1 എന്‍1 ബാധയാണ് നിലവിവിലുണ്ടായിരിക്കുന്നത്.