ഗുരുഗ്രാം: ഹരിയാനയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിന്റെ ഭാര്യയ്ക്കും മകനും നേരെ വധശ്രമം. ജഡ്ജിയുടെ സുരക്ഷാ ഉദ്യാഗസ്ഥനായ മഹിപാല്‍ സിങാണ്(32) ഇരുവര്‍ക്കും നേരെ നിറയൊഴിച്ചത്. ജഡ്ജിയുടെ ഭാര്യ ഋതു( 38) മകന് ധ്രുവ് (18) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കാറില്‍ നിന്നിറങ്ങിയ ഉടനെ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഗുരുഗ്രാമിലെ സെക്ടര്‍ 51ലെ മാര്‍ക്കറ്റില്‍ വച്ചായിരുന്നു സംഭവം. ജഡ്ജിന്റെ ഭാര്യയ്ക്ക് നെഞ്ചിലും മകന് തലയിലുമാണ് വെടിയേറ്റത്. മരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു ഇവര്‍. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ സെക്ടര്‍ 49 ല്‍ ശനിയാഴ്ച വൈകിട്ട് 3.30 നാണ് സംഭവം. തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ചാണ് വെടിവെപ്പ് നടന്നത്. നിരവധി ആള്‍ക്കാരുടെ മുന്നില്‍വെച്ചാണ് ഇരുവര്‍ക്കുമെതിരെ നിറയൊഴിച്ചത്.
ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഫരിദാബാദില്‍ വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അക്രമിയെ അറസ്റ്റ് ചെയ്തുവെന്നും അക്രമത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ച് വരികയാണെന്നും പോലീസ് കമ്മീഷണര്‍ കെകെ റാവു അറിയിച്ചു. മഹിപാല്‍ വിഷാദ രോഗിയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്