കൊല്‍ക്കത്ത: ലൈംഗികവൃത്തി ചെയ്യുന്നുവെന്ന് ആരോപിച്ച് എല്‍ജിബിടി പ്രവര്ത്തകന് നടുറോഡില്‍ പോലീസുകാരുടെ മര്‍ദ്ദനം. കൊല്‍ക്കത്തയിലെ എല്‍ജിബിടി പ്രവര്‍ത്തകനായ ഒബീഷേക് കറെയാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്.
കൊല്‍ക്കത്ത പാര്‍ക്ക് സ്ട്രീറ്റ് മെട്രോ സ്റ്റേഷനില്‍ നിന്നും നന്ദനിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്ന് പോലീസുകാര്‍ ഒബിഷേകിനെ തടഞ്ഞു നിര്‍ത്തി. പിന്നീട് ബൈക്കില്‍നിന്നും ഇറങ്ങിയ അവര്‍ ഒബീഷേകിനെ ചോദ്യം ചെയ്യാനും ഉപദ്രവിക്കാനും മോശം വാക്കുകള്‍ വിളിക്കാനും തുടങ്ങി. തുടര്‍ന്ന് സംഭവത്തില്‍ പ്രദേശവാസികള്‍ ഇടപ്പെട്ടതോടെ പോലീസുകാര്‍ ഒബിഷേകിനോട് മാപ്പ് പറഞ്ഞ് സ്ഥലത്തുനിന്നും പോയി.
എന്നാല്‍ തന്നെ മര്‍ദ്ദിച്ച പോലീസുകാര്‍ ഔദ്യോദികമായി മാപ്പ് പറയണമെന്ന് ഉന്നയിച്ച് ഒബിഷേകും എല്‍ജിബിടി പ്രവര്‍ത്തകരും രംഗത്തെത്തി. പോലീസുകാരുടെ ഇത്തരം നടപടികളില്‍ അസ്വസ്ഥരാണെന്നും എല്‍ജിബിടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.