കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചു വിടല്‍ എ്നന വാദത്തെ തള്ളി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. നേരത്തെ എടുത്ത തീരുമാനം ഘട്ടം ഘട്ടമായി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.
അവധിയില്‍ പ്രവേശിച്ചവര്‍ മെയ് 30നകം സര്‍വീസില്‍ തുടരുന്നുണ്ടോ എന്ന് രേഖാമൂലം മറുപടി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനം അംഗീകരിക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പെന്ഷന് വാങ്ങാനായി മാത്രം ജീവനക്കാരായി ലിസ്റ്റില്‍ തുടരുകയും ലീവെടുത്ത് മറ്റ് ജോലി ചെയ്യുകയും ചെയ്യുന്നത് ശരിയല്ല. മോട്ടോര്‍ വാഹന വകുപ്പിനെതിരെ ലഭിക്കുന്ന പരാതിയിന്മേല് അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് വകുപ്പ് തലത്തിലുള്ള അന്വേഷണം നടത്തണമെന്ന് വിജിലന്‍സ്, ആഭ്യന്തര വകുപ്പുകളോട് ആവശ്യപ്പെടും.